തൊടുപുഴ: കേരളത്തിന്റെ സംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് അത്തപ്പൂക്കളവും നിലവിളക്കും നിഷേധിച്ച പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുവമോര്‍ച്ച ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിലവിളക്ക് കത്തിച്ചും പൂക്കളമിട്ടും പ്രതിഷേധിച്ചു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി ആര് വിനോദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന കമ്മറ്റിയംഗം കെ കെ രാജു ഇടവെട്ടി, യുവമോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബി വിജയകുമാര്‍, ജിന്‍സ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് റിജോ എബ്രാഹം, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മനു, മണ്ഡലം ഭാരവാഹികളായ അനീഷ്, വിഷ്ണു എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: