തൊടുപുഴ: ഐച്ച്ആര്‍ഡി കോളേജില്‍ എബിവിപിയ്ക്ക് ഭരണതുടര്‍ച്ച. രണ്ടാം തവണയാണ് എബിവിപി യൂണിയന് ഭരണത്തിലേറുന്നത്. ചെയര്മാന്, ജനറല്‍ സെക്രട്ടറി ആര്‍ട്സ് ക്ലബ്, മാഗസീന്, മൂന്നാം വര്‍ഷ ഡിഗ്രി, രണ്ടാംവര്‍ഷ പിജി എന്നിവയാണ് ലഭിച്ച സീറ്റുകള്‍.
മുന്‍ വര്‍ഷത്തിലെ മികവുറ്റ ഭരണമാണ് ഇത്തവണയും വിജയം നേടി തന്നത് എന്ന് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. പുറപ്പുഴ പോളിടെക്നിക്, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ന്യൂമാന്‍ കോളേജ് തൊടുപുഴ, അല്‍-അസ്ഹര്‍ കോളേജ് എന്നിവിടങ്ങളിലും എബിവിപിക്ക് മുന്നേറ്റം നടത്തി. നിരവധി ക്ലാസ് പ്രതിനിധികളെ വിജയിപ്പിക്കാനായി. ഹൈറേഞ്ച് മേഖലയിലും ക്ലാസ് പ്രതിനിധികളെ വിജയിപ്പിക്കുവാനായി. രാജകുമാരി എന്‍എസ്എസ് കോളേജിലും എബിവിപിക്ക് പ്രതിനിധികളുണ്ട്.വിജയത്തില്‍ ആഹ്ലാദിച്ച് നഗര്‍സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.മികച്ച വിജയം കാഴ്ച വച്ച പ്രവര്‍ത്തകരെ എബിവിപി ജില്ലാ കണ്‍വീനര്‍ ഗണേഷ് അനുമോദിച്ചു.
എസ്എഫ്ഐയുടെ അക്രമത്തിനെതിരെയുണ്ടായ വിധിയെഴുത്താണ് കലാലയ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ഗണേശ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: