ആലപ്പുഴ: ആലപ്പുഴ തുറമുഖ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കും. ധനസഹായത്തിന്റെ വിതരണോദ്ഘാടനം മന്ത്രി ജി. സുധാകരന് ഇന്ന് (സെപ്റ്റംബര്‍ ഒമ്പത്) വൈകിട്ട് മൂന്നിന് ആലപ്പുഴ തുറമുഖ ഓഫീസില്‍ നിര്‍വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.
കെ.സി. വേണുഗോപാല്‍ എം.പി., ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, പി.പി. ചിത്തരഞ്ജന്, പി.കെ. ഹരിദാസ്, ബി. അന്‍സാരി, കരോളിന് പീറ്റര്‍, എന്‍.കെ. ഗോപാലന്, തുറമുഖ വികസന സമിതി സെക്രട്ടറി പി. ജ്യോതിസ്, തുറമുഖ ഓഫീസര്‍ എബ്രഹാം വി. കുര്യാക്കോസ്, വി.സി. അലോഷ്യസ്, കൊച്ചുവാവ, പ്രൊഫ. ചന്ദ്രശേഖരന് നായര്‍, വി. റസിയ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷവും നാളെയും തുറമുഖ ഓഫീസില്‍ നിന്നു തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യും.
തുറമുഖ തൊഴിലാളികളോ നിയമപരമായ പിന്തുടര്ച്ചാവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായ ടോക്കണ്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പണം കൈപ്പറ്റുന്നതിനായി ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ ഹാജരാക്കി ധനസഹായം കൈപ്പറ്റാം. 299 പേര്‍ക്കാണ് ധനസഹായം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: