പച്ചോന്തുകള്‍ ഇന്നും

Thursday 8 September 2016 9:41 pm IST

'താഷ്‌കുണ്ടിലെ പച്ചോന്ത്' (കാലപ്രമാണം, 06.09.2016) ഉജ്വലമായിരുന്നു. കാലം മറന്നുപോയേക്കാവുന്ന ഇത്തരം ചരിത്രപരമായ അല്‍പ്പത്തരങ്ങള്‍ ഇടക്കിടെ ഓര്‍മപ്പെടുത്തേണ്ടതുണ്ട്. സാഹിത്യത്തില്‍ പുരോഗമനവും മാനവികതയുമൊക്കെ കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്നവര്‍ എത്ര മ്ലേച്ഛമായാണ് ഓരോരോ കാര്യങ്ങള്‍ ചെയ്തതെന്ന അറിവ് ഒരു പ്രതിരോധമാണ്. ചില നിലകളില്‍ സാംസ്‌കാരിക മഹത്വമുണ്ടെന്ന് പൊതുവെ കരുതപ്പെടുന്നവര്‍ കുള്ളന്മാരായിരുന്നുവെന്ന് വിളിച്ചുപറയുന്ന ധീരത പ്രശംസനീയമാണ്. സി.ജെ. തോമസ് മരത്തില്‍ക്കയറ്റിവിട്ടപോലുള്ള പച്ചോന്തുകള്‍ ഇക്കാലത്തുമുണ്ട്.

സി.വി. വാസുദേവന്‍, ചേര്‍ത്തല

ഭൂമി നല്‍കൂ, ഫണ്ട് ആവശ്യാനുസരണം സ്ഥലമേറ്റെടുത്ത് നല്‍കാന്‍ മാത്രം ഡസന്‍ കണക്കിന് ഓഫീസുകള്‍. അവിടങ്ങളില്‍ നൂറുകണക്കിന് റവന്യൂ ജീവനക്കാര്‍. എന്നിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് സ്ഥലമെടുപ്പ്. ഫലമോ? കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കോടികളുടെ ഫണ്ട് ചെലവാക്കാനാകുന്നില്ല. ഇത് ഏറ്റവും പ്രകടമാകുന്നത് റെയില്‍-റോഡ് വികസനരംഗത്താണ്. പ്രകൃതി വാതക പ്രോജക്ട് സഹസ്രകോടികള്‍ മുടക്കി പൂര്‍ത്തിയാക്കി. പക്ഷേ പൈപ്പിടാന്‍ സ്ഥലം കിട്ടാത്തതിനാല്‍ പദ്ധതിയുടെ അഞ്ചുശതമാനംപോലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിക്കുന്നില്ല. ആവശ്യാനുസരണം സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ മാത്രം മതി വികസന വേഗം ഇരട്ടിയാക്കാന്‍. കേന്ദ്രഫണ്ടുകള്‍ മാത്രം പൂര്‍ണമായി സമയബന്ധിതമായി വിനിയോഗിച്ചാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാം.

കെ.വി. സുഗതന്‍, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.