ചെന്നൈ: മലയാളിയായ എസ്. ജോര്‍ജ്ജ് വീണ്ടും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറായി. ടി. കെ. രാജേന്ദ്രനാണ് ഡിജിപി. മൂന്നാമതു തവണയാണ് ജോര്‍ജ്ജ് ഈ സ്ഥാനത്ത് എത്തുന്നത്. ജയില്‍ വകുപ്പ് ഡയറക്ടറായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് മോഹന്‍ വില്ലയില്‍ ജോര്‍ജ്ജിന്റെ ഭാര്യ മാവേലിക്കര സ്വദേശി ബീന. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഡോ. ഗൗതം, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി പ്രദീപ് എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: