ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതോടെ ജിഎസ്ടി നിയമമായി. 16 സംസ്ഥാന നിയമസഭകള്‍ പാസാക്കിയിരുന്നു.
ആഗസ്റ്റില്‍, വര്‍ഷകാല സമ്മേളനത്തിലാണ് പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. നിയമസഭകള്‍ക്ക് അയച്ച ബില്‍ 17 സംസ്ഥാനങ്ങള്‍ പരിഗണിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പാസായി. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ബില്‍ പരിഗണിച്ചില്ല. 30 ദിവസം കൊണ്ട് നിയമസഭകള്‍ പാസാക്കേണ്ട ബില്‍ 23 ദിവസം കൊണ്ട് പാസായെന്ന് കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ രൂപീകരണം അടക്കം നപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
ശീതകാല സമ്മേളനത്തില്‍ കേന്ദ്രജിഎസ്ടി, സംസ്ഥാന ജിഎസ്ടി നിയമങ്ങള്‍ പാസാക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നിലവില്‍വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: