ഗണേശ സേവാ പുരസ്‌കാരം ഇന്ന് ലീലാമേനോന് സമര്‍പ്പിക്കും

Thursday 8 September 2016 10:57 pm IST

കൂത്തുപറമ്പ് (കണ്ണൂര്‍): കരേറ്റ ഗണേശ സേവാ കേന്ദ്രം സാമൂഹ്യ-സാംസ്‌ക്കാരിക-ആദ്ധ്യാത്മിക മേഖലയിലെ മഹത് വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന ആറാമത് ഗണേശ സേവാ പുരസ്‌ക്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് ഇന്ന് സമര്‍പ്പിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങിയതാണ് പുരസ്‌കാരം. സെപ്തംബര്‍ 4 മുതല്‍ 11 വരെ കരേറ്റ ശിവജി നഗറില്‍ നടന്നു വരുന്ന സാര്‍വ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നടക്കുന്ന സാംസ്‌ക്കാരിക പരിപാടിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌ക്കാരം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.