കുമരകം: ശ്രീനാരായണഗുരുദേവന്‍ ഞങ്ങള്‍ക്ക് ദൈവംതന്നെ എന്ന് ശ്രീനാരായണ വൈദിക സമിതി കോട്ടയം യൂണിയന് അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിനെക്കുറിച്ച് കോടതിയുടെ പരാമര്‍ശം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് സമിതി വിലയിരുത്തി. അന്ത്യഷ്ടി കര്‍മ്മവും അതിന്റെ പ്രാധാന്യവും ഏകീകരണവും എന്ന വിഷയത്തില്‍ നടന്ന ക്ലാസ് യൂണിിയന് പ്രസിഡന്റ് എ.ജി.തങ്കപ്പന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആര്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരുവിന്റെ വചനമനുസരിച്ച് പത്തുദിവസം പുലയാചരിക്കണം. മരണാനന്തര കര്‍മ്മത്തിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആചരണത്തില്‍ ശ്രദ്ധയും ഏകീകരിച്ച ഒരാചരവും ഉണ്ടാകണമെന്ന് സമിതി അഭിപ്രായപ്പെട്ടു. വിഷ്ണുനാരായണന്‍ ശാന്തി സ്വാഗതവും ദീപേഷ് ശാന്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: