-
മുണ്ടക്കയം: ദേശീയപാതയോരത്ത് നിന്ന വാകമരം കടപുഴകി വീണു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കല്ലേപാലത്തിന് സമീപം മുളംകയം ജംങ്ഷനിലായിരുന്നു അപകടം. ദേശീയപാതയില്‍ നിന്നും മുളംകയം റോഡിലേയ്ക്ക് തിരിയുന്ന റോഡിനു നടുവിലായി നിന്ന മരം കടപുഴകി വീഴുകയായിരുന്നു.
ബസ് റോഡിലൂടെ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് മരം റോഡിലേയ്ക്ക് വീണത്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കടന്നുപോകുന്ന ഈ വഴിയില്‍ അപകട സമയത്ത് കാല്‍നടയാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരം അപകട ഭീഷണിയായതിനെ തുടര്‍ന്ന് വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപെട്ടു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരം വെട്ടിമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: