അവധി ദിനങ്ങളിലെ പരിസ്ഥിതി നശീകരണം തടയാന്‍ നടപടി വേണം: പരിസ്ഥിതി സമിതി

Thursday 8 September 2016 11:46 pm IST

കണ്ണൂര്‍: സപ്തംബര്‍ 10 മുതല്‍ വരുന്ന തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തത് കണക്കാക്കി ജില്ലയിലെ കുന്നുകളും വയലുകളും തണ്ണീര്‍ തടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിക്കുന്നത് തടയാന്‍ പ്രത്യേക സംവിധാനം വേണമെന്ന് പരിസ്ഥിതി സമിതി കലക്ടര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടു. വില്ലേജുകള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലാണ് കുന്നിടിക്കലും വയല്‍ നികത്തലും വ്യാപകമായി നടക്കുന്നത്. ഫോറസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കണ്ടല്‍ വെട്ടലും നടക്കും. ഇത് നേരിടാന്‍ പ്രത്യേക നിര്‍ദ്ദേശംകൊടുക്കണമെന്ന് കലക്ടറോട് സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ അടിയന്തരഘട്ട ഫോണ്‍ നമ്പറുകള്‍ പുറത്തുവിടണം. രേഖകളില്ലാത്ത ഓടുന്ന മണ്ണുവണ്ടികള്‍ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ജെസിബി ടിപ്പര്‍ ഉടമകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വാഹന വകുപ്പും മുന്‍കൈയെടുക്കണം. വില്ലേജ് ഓഫീസര്‍മാര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ പരാതിപ്പെടാന്‍ ഉയര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ കൊടുക്കണം. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ പരിസ്ഥിതി സമിതിയുടെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാണ്. (9497041561, 9446410543, 9400500778) അവധിദിങ്ങളില്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സമിതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.