പാനൂര്‍: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലം മഹാസമ്പര്‍ക്കത്തിന് തുടക്കമായി. ജില്ലാസെക്രട്ടറി എന്‍.ഹരിദാസ് പാനൂരില്‍ മഹാസമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു. വി.പി.ബാലന്‍മാസ്റ്റര്‍, കെ.പി.സഞ്ജീവ്കുമാര്‍, എന്‍.രതി, കെ.കെ.ധനഞ്ജയന്, രാജേഷ്കൊച്ചിയങ്ങാടി, എ.പി.വസന്ത, കെ.മഞ്ജുഷ, ജയദേവന് മൊകേരി, യു.പി.ബാബു എന്നിവര്‍ നേതൃത്വം നല്കി.
ആലക്കോട്: ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഉദയഗിരി പഞ്ചായത്ത് 41-ാം ബൂത്തിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി ജോസ് ചീങ്കല്ലേലിന് ലഘുലേഖ നല്കി ആരംഭിച്ചു. പരിപാടിയില്‍ ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് പി.ഡി.ജയലാല്‍ ജനറല്‍ സെക്രട്ടറി ശ്രീനാഥ് എസ്, ബൂത്ത് പ്രസിഡണ്ട് പി.വി.വാസുദേവന്‍, എ.പി.രാജേഷ്, പി.പി. വിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദയഗിരി പഞ്ചായത്ത് 39-ാം ബൂത്തിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി കിഴക്കേകളത്തില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് പി.ഡി.ജയലാല്‍, ശ്രീനാഥ് എസ്, ബൂത്ത് പ്രസിഡണ്ട് കെ.സി.ബാലന് പിള്ള, ജനറല്‍ സെക്രട്ടറി അനീഷ്, കണ്ണന് എന്നിവര്‍ പങ്കെടുത്തു.
40-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗൃഹ സമ്പര്‍ക്ക പരിപാടി പറമ്പിത്തറ ശിവദാസന്റെ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് ജയലാല്‍ ജനറല്‍ സെക്രട്ടറി ശ്രീനാഥ് എസ്, മോഹനന്, സന്തോഷ് മുണ്ടാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: