ഓണാഘോഷം

Thursday 8 September 2016 11:47 pm IST

അഴീക്കോട്: അഴീക്കോട് സാന്ത്വനം വയോജന സദനത്തില്‍ ഓണാഘോഷം സാന്ത്വനം കുടുംബാംഗങ്ങളും തളിപ്പറമ്പ് ഭാരതീ വിദ്യാഭവന്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 10, 11 തിയ്യതികളില്‍ സംഘടിപ്പിക്കും. സാന്ത്വനം അങ്കണത്തില്‍ 10ന് കാലത്ത് 10 മണിക്ക് പൂക്കളം ഒരുക്കും. ഓണസംഗമം ഉത്തരമേഖലാ ഐജി ദിനേന്ദ്ര കശ്യപ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. സ്വാമി അമൃതകൃപാനന്ദപുരി, ഫാ.ദേവസ്സി ഈരത്തറ, കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തും കടവ് തുടങ്ങിയവര്‍ ഓണസന്ദേശം നല്‍കും. ഓണസദ്യയും ഓണ സംവാദവും ഓണക്കളികളും നടക്കും. മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ നേതൃത്വം നല്‍കും. കണ്ണൂര്‍ രംഗം ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടാകും. 11ന് കെ.വി.ആര്‍.ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.നായര്‍ ഓണക്കോടി വിതരണം നടത്തും. കണ്ണൂര്‍: ഗ്രന്ഥദര്‍പ്പണം 2016ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാരസമിതിയുടെ ആഭിമുഖ്യത്തില്‍ ഓണക്കവിയരങ്ങ് 12ന് ജവഹല്‍ ലൈബ്രറി ഹാളില്‍ 10 മണിക്ക് നടക്കും. കണ്ണൂര്‍: കോരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ 49-ാം സ്ഥാപക ദിനവും ഓണാഘോഷ പരിപാടികളും 11ന് രാവിലെ 10 മണിക്ക് മാങ്ങാട്ട് പറമ്പ് കുഴിച്ചാല്‍ ഓഫീസില്‍വെച്ച് നടക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും ഉണ്ടായിരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ സ്‌നേഹഭവന്‍ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കള്‍ സി.വിന്‍സി അന്തേവാസികള്‍ക്ക് കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.