പള്ളിക്കുന്നിലും മുഴക്കുന്നിലും സിപിഎം കേന്ദ്രങ്ങളില്‍നിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തു

Thursday 8 September 2016 11:52 pm IST

കണ്ണൂര്‍: പള്ളിക്കുന്നിലും മുഴക്കുന്നിലും സിപിഎം കേന്ദ്രത്തില്‍ ബോംബു സ്‌ക്വാഡും പോലീസും നടത്തിയ തിരച്ചലില്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ആറ് ബോംബുകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ്പിന്റെ നേതൃത്വത്തില്‍ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ സ്‌ഫോടക വസ്തുക്കള്‍ക്കും, ആയുധങ്ങള്‍ക്കും വേണ്ടി നടന്നു വരുന്ന തിരച്ചിലിനിടെ എസ്‌ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ പിടികൂടുന്നത്. മുഴക്കുന്ന് ഗ്രാമത്തില്‍ ആള്‍ താമസമില്ലാത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പാറകള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറിലാക്കി ബക്കറ്റില്‍ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു ബോംബുകള്‍. മുഴക്കുന്ന് പ്രദേശം അറിയപ്പെടുന്ന സിപിഎം കേന്ദ്രമാണ്. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് സ്‌കൂള്‍ പരിസരത്തെ ആളൊഴി ഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഇന്നലെ വീണ്ടും റെയ്ഡ് നടത്തിയ പ്പോഴാണ് മൂന്ന് ഉഗ്രശേഷിയുള്ള ഐസ്‌ക്രീം ബോംബുകള്‍ പള്ളിക്കുന്ന് കൂറുംബ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയത്. പള്ളിക്കുന്നിലും പരിസര പ്രദേശങ്ങളിലുമായി സമീപകാലത്ത് നിരവധിപേര്‍ സിപിഎം വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുവരികയാണ്. ഇവിടെ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിലും കഴിഞ്ഞ ദിവസം നടന്ന ഗണേശോത്സവത്തിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. സ്വന്തം പാര്‍ട്ടിയുടെ അടിത്തറ ഇളകിയതില്‍ വെപ്രാളം പൂണ്ട സിപിഎം നേതൃത്വം കരുതിക്കൂട്ടി പ്രദേശത്ത് സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണ്. ഇതിന്റെ വ്യക്തമായ തെളിവാണ് ഇവിടെ നിന്നും കണ്ടെടുത്ത ബോംബുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.