ലോകോത്തര മ്യൂസിക് ബാന്‍ഡാണ് ക്വീന്‍. ക്വീനിനൊപ്പം പ്രശസ്തിയുടെ കൊടുമുടിയേറിയ ഗായകന് ഫ്രെഡി മെര്‍ക്കുറി. 1991 നവംബര്‍ 23 ന്, താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ഫ്രെഡി പ്രഖ്യാപിച്ചു. അടുത്ത ദിവസം ലോകമെങ്ങുമുള്ള സംഗീതപ്രേമികളെ കരയിച്ച് അദ്ദേഹം മരണത്തിലേക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രെഡി പുനര്‍ജനിക്കുന്നു.
നക്ഷത്ര സമാനമായൊരു കൊച്ചുഗ്രഹ (ക്ഷുദ്രഗ്രഹം) മായി. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന് പുതിയൊരു ക്ഷുദ്രഗ്രഹത്തിന് ബഹുമാനാര്‍ത്ഥം ഫ്രെഡിയുടെ പേരാണ് നല്കയത്. അദ്ദേഹത്തിന്റെ 70 ാം പിറന്നാള്‍ സ്മരണയില്‍. പേര് ‘17473 ഫ്രെഡി മെര്‍ക്കുറി’. ക്വീനിന്റെ യു ട്യൂബ് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഗിറ്റാറിസ്റ്റ് ബ്രയാന്‍ മേയാണ് ഇത് വെളിപ്പെടുത്തിയത്. വ്യാഴത്തിന്റെ ഭ്രമണപഥത്തിന് അകത്താണ് ‘ഫ്രെഡി’യുടെ സ്ഥാനം.
‘ഫ്രെഡി’യില്‍ പതിക്കുന്ന വെളിച്ചത്തിന്റെ മൂന്നിലൊന്നേ പ്രതിഫലിക്കപ്പെടൂ. ഇരുണ്ടു മങ്ങിയിരിക്കും.
ഭൂമിയില്‍ നിന്ന് കാണാന്‍ ശക്തിയേറിയ ദൂരദര്‍ശിനി വേണം. ‘അതൊരു വെളിച്ചത്തിന്റെ ഇത്തിരിവട്ടം മാത്രമാണ്. പക്ഷേ ആ ഇത്തിരിവെട്ടം വളരെയേറെ വിശേഷപ്പെട്ടതാകുന്നു,’ ബ്രയാന്‍ മേയ് ഇങ്ങനെ കുറിക്കുന്നത് ഫ്രെഡി മെര്‍ക്കുറിയെന്ന പ്രതിഭാശാലിയെക്കൂടി വിശേഷിപ്പിച്ചാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: