ലോസേന്: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് (എഫ്ഐഎച്ച്) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയും. നിലവിലെ പ്രസിഡന്റ് ലിയനാര്‍ഡൊ നെഗ്രെയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്നതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.
ഓസ്ട്രേലിയയുടെ കെന്‍ റീഡ്, അയര്‍ലന്‍ഡിന്റെ ഡേവിഡ് ബല്ബ്രിനി എന്നിവരാണ് ബത്രയ്ക്കൊപ്പം രംഗത്തുള്ളത്. അതത് ദേശീയ ഫെഡറേഷനുകളാണ് ഇവരുടെ പേര് നിര്‍ദേശിച്ചത്.
ദുബായില്‍ നവംബര്‍ 12നു നടക്കുന്ന എഫ്ഐഎച്ച് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ്. പുതിയ എക്സിക്യൂട്ടീവ് ബോര്‍ഡിനെയും യോഗം നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: