കൊച്ചി: ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം ഭാരതത്തിന് ഒരു വെള്ളിയും നാലു വെങ്കലവും. 48 കിലോ വിഭാഗത്തില്‍ സ്നേഹല്‍ രമേഷ് ഖാവരെയാണ് വെള്ളി നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജുഹീ യുയോട് തോറ്റു സ്നേഹല്‍.
പെണ്‍കുട്ടികളുടെ 40 കിലോ വിഭാഗത്തില്‍ സ്വീറ്റി ലുഹാച്ച്, 44 കിലോയില്‍ കൃഷ്ണ ഫൗജ്ദര്‍, ആണ്‍കുട്ടികളുടെ 50 കിലോയില്‍ സോമര്‍ജിത് സിങ് നോങ്മെയ്കപം, 66 കിലോയില്‍ നിതിന്‍ ചൗഹാന് എന്നിവരാണ് വെങ്കലം നേടിയത്.
ആദ്യദിനം എട്ടിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലവുമായി കസാഖിസ്ഥാനാണ് മുന്നില്‍. രണ്ട് സ്വര്‍ണം, ഓരോന്നു വീതം വെള്ളിയും വെങ്കലവുമായി ജപ്പാന് രണ്ടാമത്. രണ്ട് സ്വര്‍ണം, ഒരു വെള്ളിയുമായി മംഗോളിയ മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: