കോഴിക്കോട്: സഹകാര്‍ ഭാരതി, അക്ഷയശ്രീ ജില്ലാ മിഷ്യന് ഓഫീസ് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വിലയ സഹകാരി സംഘടനയായ സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയില്‍ നല്ല രീതിയില്‍ നടക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എന്‍. സദാനന്ദന് പറഞ്ഞു. ജില്ലയില്‍ ഇതിനകം ആയിരം അക്ഷയശ്രീ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു.
പുതിയ ഓഫീസ് സംഘടനാ വികാസത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. യോഗത്തി ല്‍ ജില്ലാ പ്രസിഡന്റ് വാസുദേവന്‍ ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, അക്ഷയശ്രീ ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞാപ്പു എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എന്‍.പി. രൂപേഷ്, അക്ഷയശ്രീ സംസ്ഥാന വൈസ് ചെയര്‍ മാന്‍ പി. സത്യന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വത്സകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രമേഷ്ബാബു പള്ളിക്കല്‍ സ്വാഗതവും, ബാബുരാജ് ചേളന്നൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: