മലപ്പുറം: പിന്നോക്ക ജനവിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.പ്രേമന്. ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴാളര്‍ക്കു വേണ്ടി പോരാടിയവരുടെ ചരിത്രം ഒരിടത്തും സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ല. ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇതന്വേഷിച്ച് വായനശാലകളും കലാശാലകളും കയറിയിറങ്ങുകയാണ്. മോദി സര്‍ക്കാരാണ് ഇത്തരം സമരങ്ങളേയും നേതൃത്വത്തേയും അന്വേഷിക്കാനും അടയാളപ്പെടുത്താനുമുള്ള ശ്രമം നടത്തുന്നത്. കേരള സര്‍ക്കാറുകള്‍ മേനി പറച്ചിലുമാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തില്‍ സി.പി.അറമുഖന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, കെ.സി.ശങ്കരന്, അനീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ചാ ജില്ലാ ഭാരവാഹികളായി സി.പി.അറമുഖന്(പ്രസിഡന്റ്), ശങ്കരന് കാവനൂര്‍, അയ്യപ്പന് വിളയില്‍, സുബ്രഹ്മണ്യന് മങ്കട, പി.ജയസേനന് താനൂര്‍(വൈസ് പ്രസിഡന്റ്), കെ.സി.ശങ്കരന്, അനീഷ്കുമാര്‍(ജനറല്‍ സെക്രട്ടറി), ശിവദാസന്‍ ഇരിമ്പിളിയം, കെ.പി.വേലായുധന്, വിചന്ദ്രന് തവനൂര്‍, വി.പി.എം.ചന്ദ്രന്, എന്‍.കെ.ഉണ്ണികൃഷ്ണന്(സെക്രട്ടറി), സുഭാഷ് മടവത്ത്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: