എടപ്പാള്‍: എടപ്പാള്‍ യൂണിയന്റെ ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ ഒന്‍പതിന് വിളംബരജാഥ നടക്കും. കൂടാതെ ഭവനങ്ങളില്‍ പതാകദിനം, ചതയദിനത്തില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ.സുനിലാനിലന്‍, സി.ജി.മണികണ്ഠന്, സുരേഷ് തുയ്യം, ഐ.സി.ഷജില്‍, പ്രജിത്ത് തേറയില്‍, പി.ഡി.സലീംകുമാര്‍, രാഗം സുരേഷ്, ടി.നന്ദന് എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: ശ്രീനാരായണ ഗുരുദേവന്റെ 162-ാം ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എസ്എന്‍ഡിപി മലപ്പുറം യൂണിയന് വര്‍ണ്ണശബളമായ ഘോഷയാത്രയും പൊതുസമ്മേളനവും അടക്കമുള്ള ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.ജയന്തിദിനമായ പതിനാറിന് മലപ്പുറത്താണ് പരിപാടി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കുമാരനാശാന് നഗറില്‍ പൊതുസമ്മേളനം നടക്കും. ആലോചനായോഗത്തില്‍ യൂണിയന് പ്രസിഡന്റ് അയ്യപ്പന് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍മാരായ ദാസന് കോട്ടക്കല്‍, നല്ലാട്ട് നാരായണന്, യൂണിയന് വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: