ചാലിയാര്‍: ചാലിയാര്‍ പുഴയിലെ കോവിലകം പാറക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ ഒഴുക്കില്‍ പെട്ട് കാണാതായി. നിലമ്പൂര്‍ മുതുകാട് കോളനിയിലെ പാടത്ത്പുലയന്‍ സുകുമാരന്‍(45) പുള്ളാളി ശങ്കരന്(53) എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച പകല്‍ 12യോടെയാണ് സംഭവം. കുളിക്കുന്നതിനായി സുഹൃത്തുക്കളായ സുരേഷ്ബാബു, സുകുമാരന്‍, ശങ്കരന് എന്നിവര്‍ പാറക്കടവിലെത്തുകയും ശങ്കരനും സുകുമാരനും കടവില്‍ നീന്തുന്നതിനിടയില്‍ ചുഴിയില്‍ പെട്ട് മുങ്ങിതാഴുകയായിരുന്നു. കരയില്‍ നിന്ന സുരേഷ് ബാബുവാണ് പോലീസില്‍ വിവരം അറിയിച്ചത്. നിലമ്പൂര്‍ എസ് ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും എമര്‍ജന്‍സി റസ്ക്യൂ പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകുന്നേരം ആറ് മണിയോടെ തിരച്ചില്‍ നിര്‍ത്തിവച്ചു. വ്യാഴാഴ്ച വീണ്ടും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കും. സുകുമാരന്‍ കൂലിപ്പണിക്കാരനും ശങ്കരന് തെങ്ങുകയറ്റ തൊഴിലാളിയുമാണ്. സുകുമാരന്‍ മുങ്ങല്‍ വിദഗ്ദന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: