സംസ്ഥാന സര്‍ക്കാറിന്റെ നീക്കം അപകടകരം: കെ.പി. ശശികല ടീച്ചര്‍

Saturday 10 September 2016 4:33 pm IST

ബാലുശ്ശേരി: ഹിന്ദുത്വത്തിന് നേരെയുള്ള സംസ്ഥാന സര്‍ക്കാറിന്റേയും സിപിഎമ്മിന്റേയും വാളോങ്ങല്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. മത ഭീകരതയ്‌ക്കെതിരെ ജനസാഗരം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹിന്ദുഐക്യവേദി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ഹിന്ദുക്കളുടെ സംരക്ഷകരായ ആര്‍എസ്എസിനെ നിരോധിക്കാന്‍ ജവഹറല്‍ലാല്‍ നെഹറുവും ഇന്ദിരാഗാന്ധിയും നരസിംഹറാവുവും ശ്രമിച്ചിട്ടും നടന്നിട്ടില്ല. ഈ ഘട്ടങ്ങളിലെല്ലാം പൂര്‍വ്വാധികം ശക്തിയോടെ മുന്നേറിയ പാരമ്പര്യമാണ് സംഘത്തിനുള്ളത്. ഇങ്ങനെ പോയാല്‍ വൈകാതെ കേരള മുഖ്യമന്ത്രിയുടെ കസേരയിലും ആര്‍.എസ്.എസുകാരന്‍ എത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.കെ ബാലന്‍ അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഷൈനു, ബൈജു താമരശ്ശേരി, എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ നിര്‍മ്മല്ലൂര്‍ സ്വാഗതവും കെ.സി വിനോദ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.