ഗ്രാമീണ ഉല്പന്നങ്ങളുമായി ഐആര്‍ഡിപി മേള

Friday 9 September 2016 11:13 am IST

കോഴിക്കോട്: ഗ്രാമീണ ഉല്പന്നങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ഐആര്‍ഡിപി,എസ്ജിഎസ്‌വൈ,കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള. തളി കണ്ടംകുളം ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന മേളയിലേക്ക് ഏവരെയും ആകര്‍ഷിക്കുന്നത് തനത് ഗ്രാമീണ ഉല്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ്. ജില്ലയിലെ 12 വികസന ബ്ലോക്കുകളില്‍നിന്നും വയനാട് ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം എന്നീ വികസന ബ്ലോക്കുകളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളും സ്‌പെഷ്യല്‍ എസ്ജിഎസ്‌വൈ പദ്ധതിയായ പേരാമ്പ്ര ''സുഭിക്ഷ''യുടെയും, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഒരുക്കിയിരിക്കുന്നത്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നാടന്‍ കളിമണ്‍ ഉല്‍പ്പന്നങ്ങള്‍, വയനാടന്‍ കരകൗശല വസ്തുക്കള്‍, മുളയുല്‍പ്പന്നങ്ങള്‍, തേന്‍, ഔഷധങ്ങള്‍, വനഉല്‍പ്പന്നങ്ങള്‍, തടിയുല്‍പ്പന്നങ്ങള്‍, കാപ്പിത്തടിയില്‍ തീര്‍ത്ത അലങ്കാര ഉല്‍പ്പന്നങ്ങള്‍, ചകിരി ഉല്‍പ്പന്നങ്ങള്‍, വിവിധയിനം നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി തനിമയാര്‍ന്ന, കലര്‍പ്പില്ലാത്ത, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ലഭിക്കുക എന്നത് ഈ മേളയുടെ മാത്രം പ്രതേ്യകതയാണ്. മേള 11 വരെ നീണ്ടുനില്‍ക്കും .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.