കോഴിക്കോട്: ലോകസാക്ഷരതാ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ പരിസ്ഥിതി സാക്ഷരതാ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശോഭനയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വബിത ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്വത്സല. ടി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രന്, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രകാശന് മാസ്റ്റര്‍, ചേളന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എം. ഷാജി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ്, ചേളന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.കെ. സുജാത, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് എം. ഗംഗാധരന് മാസ്റ്റര്‍ , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീമതി സീന സുരേഷ് എന്നിവര്‍ സംസാരിച്ചു. ‘പരിസ്ഥിതി സാക്ഷരത’ എന്ന വിഷയത്തില്‍ മണലില്‍ മോഹനന് ക്ലാസ്സെടുത്തു. ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ വത്സല എം.ഡി. സ്വാഗതവും നോഡല്‍ പ്രേരക് . കെ. മോഹനന് നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നാല് ക്ലാസുകളാണ് സംഘടിപ്പിച്ചത്. കൊയിലാണ്ടി താലൂക്കിലെ ക്ലാസ് മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.ടി.കെ. ഗോവിന്ദന് ക്ലാസിന് നേതൃത്വം നല്കി. വടകര താലൂക്കിലെ ക്ലാസ് ഇ.കെ. വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ കെ. പാപ്പൂട്ടി ക്ലാസ് എടുത്തു. താമരശ്ശേരി താലൂക്കിലെ ക്ലാസ് കാരാട്ട് അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ശ്രീധരന് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: