പ്രൊജക്ടുകള്‍ സമര്‍പ്പിക്കാന്‍ വൈകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും

Friday 9 September 2016 11:17 am IST

കോഴിക്കോട്: ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രോജക്ടുകള്‍ സപ്തംബര്‍ ഒമ്പതിനകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ അഞ്ച് ശതമാനം ഫണ്ട് വെട്ടികുറയ്ക്കാന്‍ അധികാരവികേന്ദ്രീകരണത്തിനുള്ള സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.സപ്തംബര്‍ 10നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് പ്രൊജക്ടുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം.ഇവരുടെ വികസന ഫണ്ട് വിഹിതത്തില്‍ അഞ്ച് ശതമാനം കിഴിവ് വരുത്തുന്നുണ്ട്. സപ്തംബര്‍ 30നു ശേഷം സമര്‍പ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും 10 ശതമാനം കിഴിവ് വരുത്തുവാനും കമ്മിറ്റി തിരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.