കൊച്ചി: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ഭീകരാക്രമണ ഭീഷണി. കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് സമീപം നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയില്‍ മറ്റൊരു വേദിയില്‍ പരിപാടി നടത്തുകയായിരുന്നു.
പരിപാടിക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഏജന്‍സികളാണ് അറിയിച്ചത്. പരിപാടിക്കിടയിലേക്ക് ഭീകരാക്രമണ മാതൃകയില്‍ ഒരു വാഹനം ഇടിച്ചുകയറ്റാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വേദി സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റുകയും പോലീസ് കനത്ത സുരക്ഷ ഒരുക്കുകയായിരുന്നു.
പരിപാടിയിലേക്ക് ഇതര മതസ്ഥരടക്കം നിരവധി പ്രമുഖരെ ക്ഷണിച്ചിരുന്നു. ഇവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെയും പോലീസ് വിലക്കിയിരുന്നു. ഇന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: