കരസേനാമേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും

Friday 9 September 2016 11:46 am IST

ശ്രീനഗര്‍: കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് സംഘര്‍ഷം തുടരുമ്പോഴാണ് സുരക്ഷാസ്ഥിതി വിലയിരുത്താന്‍ കരസേനാമേധാവി എത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കരസേനാമേധാവിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് സേനാസാനിധ്യം കൂട്ടുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ചയാവും. അതിനിടെ വീട്ടുതടങ്കലിലുള്ള ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലിഷാ ഗിലാനി ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.