ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ സിന്ധുദുര്ഗ്ഗും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയും ഏറ്റവും വൃത്തിയുള്ള ജില്ലകളെന്ന് സര്‍വ്വേ. സ്വച്ഛ ഭാരത മിഷന്റെ കീഴില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് വൃത്തിയുള്ള ജില്ലകളെ കണ്ടെത്തിയത്.
സമതലപ്രദേശത്തെ53 ജില്ലകളില്‍ നിന്ന് വൃത്തിയുള്ള ജില്ലയായി മഹാരാഷ്ട്രയിലെ സിന്ധുദുര്ഗ്ഗിനെ തെരഞ്ഞെടുത്തപ്പോള്‍ മലയോര പ്രദേശത്തെ 22 ജില്ലകളില്‍ നിന്നാണ് ഹിമാചലിലെ മാണ്ഡി ഏറ്റവും വൃത്തിയുള്ള ജില്ലയായത്.
മഹാരാഷ്ട്രയില്‍ നിന്ന് സതാറ, കോള്ഹാപൂര്, രത്നഗിരി, താനെ എന്നിവിടങ്ങളും; പശ്ചിമബംഗാളില്‍ നിന്ന് നദിയ, മിഡ്നാപൂര്‍ ഈസ്റ്റ്, ഹൂഗ്ളി എന്നീ ജില്ലകളും; കര്‍ണാടകയിലെ ഉഡുപ്പി, രാജസ്ഥാനിലെ ചുരു എന്നീ ജില്ലകളുമാണ് സര്വ്വേയിലുള്പ്പെട്ട സമതല പ്രദേശങ്ങളിലെ ഏറ്റവും വൃത്തിയുള്ള ജില്ലകളുടെ മുന്‍നിരയില്‍ ഉള്‍പ്പെട്ടു.
അതേസമയം മലയോര പ്രദേശങ്ങള്‍ കണക്കാക്കിയപ്പോള്‍ ഹിമാചലിലെ ഷിംല, ഹാമിര്‍പൂര്‍, കുളു, ചമ്പ എന്നിവിടങ്ങളും പശ്ചിമ സിക്കിം, കിഴക്കന്‍ സിക്കിം, തെക്കന്‍ സിക്കിം, വടക്കന്‍ സിക്കിം എന്നിവിടങ്ങളും ഹരിയാനയിലെ സിര്‍സ, തമിഴ്നാടിലെ പേരാമ്പളൂരു എന്നിവിടങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: