ഛണ്ഡിഗഡ്: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കാര്‍ പഞ്ചാബില്‍ പോലീസ് വാഹനത്തിലിടിച്ചു. ലുധിയാനയില്‍ നിന്നും അമൃത്സറിലേക്ക് പോകുന്നതിനിടയിലാണ് അപകടം. കേജ്രിവാള് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കേജ്രിവാളിന്റെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് ഒരു ബൈക്ക് വന്നുപ്പെട്ടതാണ് അപകടം ഉണ്ടാവാന്‍ കാരണം. കേജ്രിവാളിന്റെ കാറിനു മുന്നില്‍ പോവുകയായിരുന്ന പോലീസ് വാഹനത്തിലാണ് കാര്‍ ഇടിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഭഗവത് മാന്‍, എച്ച്.എസ് ഫൂല്‍ക എന്നിവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
window.__ventunoplayer = window.__ventunoplayer||[];
window.__ventunoplayer.push({video_key: “ODIyOTAzfHwyMzg1fHwxMTAzfHwxLDIsMQ==”, holder_id: “vt-video-player”, player_type: “vp”, width:”100%”, ratio:”16:9″});
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബിലെത്തിയ കേജ്രിവാളിനെ ലുദിയാന റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. അതിനാല്‍ പഞ്ചാബ് പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 20 കാറുകളാണുള്ളത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേജ്രിവാള് ഇന്ന് സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: