മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച.കടമ്പാര്‍ സ്വദശി കെ രവീന്ദ്രനാഥിന്റെ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണവും 42000 രൂപയും രണ്ട് മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.
വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാറും മോഷണം പോയി. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി തോംസണ്‍ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: