ദല്‍ഹി അധികാരത്തര്‍ക്കം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

Friday 9 September 2016 6:16 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ദല്‍ഹിയിലെ ഭരണാധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന് ഉത്തരവിട്ട ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആറ് അപ്പീലുകളാണ് ദല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി തയാറായില്ല. നവംബര്‍ 15നാണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച തീരുമാനം ദല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.