അരുണിന്റെ ചികിത്സയ്ക്ക് നാട് ഒരുമിക്കും

Friday 9 September 2016 7:16 pm IST

ആലപ്പുഴ: രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്നു ദുരിതത്തിലായ അരുണിനെ സഹായിക്കാന്‍ 11നു നാട് ഒരുമിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ റോസ് ചന്ദ്രന്‍-ഷൈലജ ദമ്പതികളുടെ മകനായ അരുണ്‍ ആറു മാസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്. ഇതിനോടകം അഞ്ചു ലക്ഷത്തിലധികം രൂപ ചികില്‍സയ്ക്കു ചെലവായി. അരുണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്കമാറ്റിവയ്ക്കണമെന്നാണു ഡോക്ടര്‍മാര്‍ നല്‍കി യിരിക്കുന്ന നിര്‍ദേശം. മകനു വൃക്ക നല്‍കാന്‍ പിതാവ് തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും രണ്ടു പേര്‍ക്കുമുള്ള ചികില്‍സയ്ക്കുമുള്ള ചെലവ് കണ്ടെത്താനാകാതെ കുടുംബം ദുരിതത്തിലാണ്. വാര്‍ഡ് അംഗം കെ.വി.സുധീര്‍ ചെയര്‍മാനായ ജീവന്‍രക്ഷാ സമിതി പ്രദേശവാസികള്‍ രൂപീകരിച്ചു. വരുന്ന 11നു വീടുകള്‍ കയറിയും ഉദാരമനസ്‌കരെ നേരില്‍കണ്ടും സഹായധനം കണ്ടെത്താനാണു ജീവന്‍ രക്ഷാസമിതിയുടെ ലക്ഷ്യം. വാര്‍ഡ് മെംബര്‍, കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ എസ്ബിടി അവലൂക്കുന്ന് ബ്രാ!ഞ്ചില്‍ 67372481841 എന്ന അക്കൗണ്ട് നമ്പറും തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.