മഹാവിഷ്ണുവിന് ദുര്‍വാസാവു മഹര്‍ഷി മാല നല്കി. ഭഗവാന് ആ മാല ഗരുഡനെ അണിയിച്ചു. ദുര്വാസാവിന് ഇഷ്ടമായില്ല. ദേഷ്യപ്പെട്ട് ദുര്‍വാസാവ് വിഷ്ണുവിനോട് പറഞ്ഞു. ‘അല്ലയോ വിഷ്ണു, അങ്ങ് ശങ്കരനെ അപമാനിച്ചു. അതിനാല്‍ ലക്ഷ്മി അങ്ങില്‍നിന്ന് അകലും. പാല്‍ക്കടലില്‍നിന്ന് പോലും അകന്ന് നില്ക്കേണ്ടിവരും.
മുക്തിനേടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ദുര്‍വാസാവിനെ നമിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു. ഉമാമഹേശ്വരവ്രതം അനുഷ്ഠിക്കണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുമെന്ന് പറഞ്ഞു. വ്രതാനുഷ്ഠാനത്താല്‍ വിഷ്ണുവിന് നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: