ഏലപ്പാറ: പീരുമേട് പോലീസ് സ്റ്റേഷന് സമീപം മദ്യവില്‍പ്പന നടത്തിയ രണ്ട് പേര് അറസ്റ്റില്‍. പീരുമേട് അമ്പലംകുന്നില്‍ ശശിധരന്(66), ഇയാളുടെ മരുമകന് തങ്കക്കുട്ടന്(45) എന്നിവരെയാണ് പിടികൂടിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാലര ലിറ്റര്‍ മദ്യമാണ് പീരുമേട് പോലീസ് പിടികൂടിയത്.
പീരുമേട്ടില്‍ വിദേശ മദ്യവില്‍പ്പന നടക്കുന്നു എന്ന് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇവരുടെ പക്കല്‍ നിന്നും 2740 രൂപ പോലീസ് പിടിച്ചെടുത്തു. ശശിധരനെ മുമ്പും രണ്ടുതവണ ഇതേ കേസില്‍ പിടികൂടിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഓണക്കാലമായതിനാല്‍ ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: