ചേര്‍ത്തല: ആലപ്പുഴ ജില്ലയെ സംമ്പൂര്‍ണ്ണ ശൗചാലയ ജില്ലയായി പ്രഖ്യാപിക്കാന്‍ ശ്രമീ നടക്കുമ്പോള്‍ മാനസീക രോഗിയും വിധവയുമായ സ്തിക്ക് ശൗചാലയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിധവ പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. കടക്കരപ്പള്ളി 13-ാം വാര്‍ഡ് ചെറിയാപറമ്പ് ലക്ഷം വീട് കോളനിയില്‍ ത്യേസ്യാമ്മയാണ് സമരം നടത്തിയത്.
കടക്കരപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഇന്നലെ രാവിലെ യായിരുന്നു സമരം. പഞ്ചായത്തംഗം വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് ബിജെപി സമരം ഏറ്റെടുത്തു. സമരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ കെ. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. കട്ടിയാട്ട് ഗിരിശന്, സുരജ്, മഹേഷ്, നിധിഷ്, സുരേഷ് വര്‍മ്മ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: