പുതുക്കാട് : പാലിയേക്കരയിലെ ബാഡ് ബോയ് പെട്രോള്‍ പമ്പില്‍ നിന്നു പണം കവര്‍ന്ന കേസില്‍ മൂന്നു പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടവരാട് സ്വദേശികളായ മൂര്‍ക്കനാട് വീട്ടില്‍ ശരത്ത് (22), പോട്ടയില്‍ വീട്ടില്‍ അമല്‍ എന്ന പോപ്പി (19), തലോര്‍ വടക്കുമുറി മാളിയേക്കല്‍ വീട്ടില്‍ റിജോണ്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു മോഷണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പില്‍ ജീവനകാര്‍ ഉറങ്ങുന്ന തക്കം നോക്കി പണം സൂക്ഷിച്ചിരിക്കുന്ന മേശ പമ്പിന് പുറത്തേയ്ക്ക് എടുത്തുകൊണ്ടുപോയി കുത്തി തുറക്കുകയായിരുന്നു. 95000 രൂപയും ബില്ലുകളും മോഷ്ടിചതിനു ശേഷം മേശ തിരികെ കൊണ്ടുവെച്ചു. വ്യാഴാഴ്ച രാവിലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിഐ എസ്.പി. സുധീരന്, എസ്ഐ വി. സജീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഒ മാരായ ബിനയന്‍, സുനില്‍കുമാര്‍, അജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: