കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ സംവാദ സദസിന്റെ വേദി മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഹൈക്കോടതിക്ക് സമീപം ലാലന് ടവറില്‍ നടത്താനിരുന്ന സംവാദ സദസാണ് വേദി മാറ്റി നടത്തിയത്. ആക്രമണമോ കല്ലേറോ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്.
‘സമാധാനം, മാനവികത’ എന്ന വിഷയത്തില്‍ എറണാകുളം ഏരിയാ കമ്മറ്റിയാണ് സംവാദം സംഘടിപ്പിച്ചത്. വൈകിട്ട് നാലിനായിരുന്നു പരിപാടി. എന്നാല്‍ 3.30ന് പരിപാടിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം വേദി മാറ്റി. പോലീസ് മുന്‍കൈയ്യെടുത്ത് സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലാണ് പിന്നീട് പരിപാടി നടത്തിയത്.
പരിപാടിക്കെതിരെ ഫ്രാന്‍സിലെ പോലെ ഭീകരാക്രമണ ഭീഷണിയുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. സ്ഥലത്ത് പരിശോധന നടത്തുകയും ആവശ്യമായ പോലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: