ശ്രീനാരായണഗുരു ജയന്തി ആഘോഷം

Friday 9 September 2016 10:27 pm IST

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷവും നമുക്ക് ജാതിയില്ല എന്ന മഹാവിളംബരത്തിന്റെ ശതാബ്ദി ആഘോഷവും 89-ാമത് മഹാസമാധി ദിനാചരണവും 16,21 എന്നീ തീയതികളില്‍ നടക്കും. ഗുരുധര്‍മ്മ പ്രചാരസഭ കരീമഠം യൂണിറ്റിന്റെയും മാതൃവേദിയുടെയും മൈക്രോയൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഗുരുസന്നിധിയില്‍ വച്ച് പരിപാടികള്‍ നടക്കുന്നത്. 16ന് രാവിലെ 7.30ന് കരീമഠം യൂണിറ്റ് സഭാരക്ഷാധികാരി വി. കെ.വിദ്യാധരന്‍ ഗുരുദേവ ജയന്തി ആഘോഷത്തിന് പതാക ഉയര്‍ത്തും. 8ന് ഗുരുദേവ ഭാഗവത പാരായണം, 8.30ന് വിശേഷാല്‍ ചതയംപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9.30ന് പ്രാര്‍ത്ഥനായോഗം, 12ന് വിശേഷാല്‍ ഗുരുപൂജ എന്നിവ നടക്കും. നമുക്ക് ജാതിയില്ല മഹാവിളംബരാഘോഷ ദിനമായ 21ന് രാവിലെ 7.30ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ഗുരുപൂജ, വിശേഷാല്‍പൂജ, ഗുരുപുഷ്പാഞ്ജലി, 9ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് ശാന്തിയാാത്ര, 12.30ന് ശിവഗിരിമഠം കേന്ദ്ര ഉപദേശക സമിതിയംഗം കുറിച്ചി സദന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് സമൂഹപ്രാര്‍ത്ഥന, 3.30ന് സമൂഹസദ്യ എന്നിവ നടക്കും. ചതയം മുതല്‍ സമാധിദിനംവരെ 5.30മുതല്‍ 6.30വരെ പ്രാര്‍ത്ഥനായോഗം നടക്കും. കറുകച്ചാല്‍: നെടുംകുന്നം നോര്‍ത്ത് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തിയാഘോഷം 16ന് നടക്കും. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍ 8.45ന് ഗുരുദേവകൃതി പാരായണം. 9ന് സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ 11ന് നടക്കുന്ന ജയന്തി സമ്മേളനം യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. 11.45ന് ജയന്തിഘോഷ യാത്ര 1.30ന് പ്രസാദമൂട്ട്. കാരക്കാട്ടുകുന്ന് കറുകച്ചാല്‍: കാരയ്ക്കാട്ടുകുന്ന് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 6.30 ന് പതാക ഉയര്‍ത്തല്‍, 7.30ന് ഗുരുദേവ കീര്‍ത്തനാലാപനം 9.30ന് ഗുരുദേവ ഭാഗവതപാരായണം 10.30 ന് ചതയദിനഘോഷയാത്ര 12.30ന് ഗുരുപൂജ 1ന് പായസവിതരണം വൈകിട്ട് 6.30ന് ദീപാരാധന മുളേക്കുന്ന് മുളേക്കുന്ന്: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരയണ ഗുരുദേവ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 8.15ന് പതാക ഉയര്‍ത്തല്‍. 9ന് പ്രാര്‍ത്ഥന 10ന് ശ്യാമളവിജയന്റെ പ്രഭാഷണം 12ന് പ്രസാദമൂട്ട് 3ന് ചതയദിന സമ്മേളനം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ഗിരിജാദേവിേമാഹന്‍ അദ്ധ്യക്ഷത വഹിക്കും. പ്രസാദ് കൂരോപ്പട മുഖ്യപ്രഭാക്ഷണം നടത്തും. തോട്ടയ്ക്കാട് തെക്ക് തോട്ടയ്ക്കാട് തെക്ക്: നെടുമറ്റം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍, 8ന് ഗുരുദേവ ഭാഗവത പാരായണം 12ന് കുട്ടികളുടെ വിവിധ പരിപാടികള്‍ 1ന് ജയന്തി ഘോഷയാത്ര, 2ന് അനുഗ്രഹപ്രഭാഷണം. 2.30ന് പായസദാനം പ്രസാദവിതരണം. പത്തനാട് കങ്ങഴ: പത്തനാട് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം 16ന് രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍ 9ന് ഗുരുദേവകൃതി പാരായണം സമൂഹ പ്രാര്‍ത്ഥന 10ന് ജയന്തിസമ്മേളനം 12.5ന് ജയന്തി ഘോഷയാത്ര 12.30ന് സമൂഹസദ്യ 5.30ന് ദീപാരാധന. കറുകച്ചാല്‍: പുതുപ്പള്ളഴിപ്പടവ്: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍ 7.45ന് ഗുരുഭാഗവതപാരായണം, 9ന് പൂക്കളമത്സരം 10ന് ചതയദിനഘോഷയാത്ര 12ന് ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജേന്ദ്രന്‍ കോനാട്ട് അദ്ധ്യക്ഷത വഹിക്കും. 1ന് പ്രസാദമൂട്ട് പായസവിതരണം 6.30 ന് മഹാദീപാരധന ചമ്പക്കര: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 6.15ന് പതാക ഉയര്‍ത്തല്‍ 6.20ന് കീര്‍ത്തന ആലാപനം 10ന് ചതയ ഘോഷയാത്ര, 12.30ന് മഹാഗുരുപൂജ 1ന് പ്രസാദമൂട്ട,് പായസവിതരണം 2ന് ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍ ജയരാജ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവു മുഖ്യപ്രഭാഷണവും നടത്തും. യൂണിയന്‍ വൈ.പ്രസിഡന്റ് സജീവ് പൂവത്ത് ചതയദിന സന്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.