ഭാര്യയുടെ കൊലപാതകം: ജഡ്ജി അറസ്റ്റില്‍

Friday 9 September 2016 10:41 pm IST

ന്യൂദല്‍ഹി: ഭാര്യയെ കൊന്ന കേസില്‍ ഹരിയാന ഹൈക്കോടതി ജഡ്ജി രണ്‍വീത് ഗാര്‍ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പാണ് ഗാര്‍ഗിന്റെ ഭാര്യ ഗീതാഞ്ജലിയുടെ മൃതദേഹം വെടിയേറ്റ നിലയില്‍ ഗുഡ്ഗാവില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും സ്ത്രീധന പീഡനമാണ് കാരണമെന്ന് ആരോപിച്ച് ഗീതാഞ്ജലിയുടെ വീട്ടുകാര്‍ സിബിഐയെ സമീപിക്കുകയായിരുന്നു. 2013 ആഗസ്റ്റിലാണ് ഗാര്‍ഗിനും മാതാപിതാക്കള്‍ക്കുമെതിരെ സിബിഐ കേസെടുത്തത്. ആദ്യ കുഞ്ഞിനെ പ്രസവിച്ചതിനു ശേഷമാണ് പീഡനം തുടങ്ങിയതെന്ന് ഗീതാഞ്ജലിയുടെ വീട്ടുകാര്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞിനെക്കൂടി പ്രസവിച്ചതോടെ ഇത് വര്‍ധിച്ചു. രണ്ടു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.