ന്യൂദല്‍ഹി: ദല്‍ഹി- മുംബൈ അതിവേഗ ടാല്‍ഗോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ന്. ദല്‍ഹി-മുംബൈ യാത്രയ്ക്ക് നാല് മണിക്കൂര്‍ ലാഭിക്കാനാകും, പന്ത്രണ്ട് മണിക്കൂറില്‍ താഴെയേ വേണ്ടി വരൂ.
ഒമ്പത് കോച്ചുകളാണ് ഇതിലുളളത്. സ്പെയിനിലെ ടാല്‍ഗോ കമ്പനിയാണ് നിര്‍മാതാക്കള്‍. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ഇത് ദല്‍ഹിയില്‍ നിന്ന് പുറപ്പെടുക. മുംബൈയില്‍ 11 മണിക്കൂര്‍ 45 മിനിറ്റുകൊണ്ട് എത്തിച്ചേരും. 150 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ ഓടുക.
ഇതുവരെ നാല് പരീക്ഷണ ഓട്ടം നടത്തി.
കഴിഞ്ഞ ദിവസം നടന്ന നാലാം പരീക്ഷണയോട്ടത്തില്‍ ട്രെയിന്‍ പതിനെട്ട് മിനിറ്റ് വൈകിയാണ് എത്തിയത്. 1400 കിലോമീറ്ററാണ് ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുളള ദൂരം. നിലവില്‍ രാജധാനി എക്സ്പ്രസ് 16 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: