വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപഭോഗം വര്‍ദ്ധിക്കുന്നു: ഋഷിരാജ് സിങ്

Friday 9 September 2016 11:05 pm IST

അമ്പലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് കൊച്ചിയാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ മുന്നിലെന്നും അദ്ദേഹം പറഞ്ഞു. മരിയാമോണ്ടിസോറി സെന്‍ട്രല്‍ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നുപയോഗം ദിവസേന വര്‍ദ്ധിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകളില്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. സ്‌കൂള്‍, കോളേജ് പരിസരങ്ങളിലെ മയക്കുമരുന്നു വില്പന തടയാനാണ് എക്‌സൈസ് വകുപ്പ് പ്രാധാന്യം നല്‍കുന്നത്. ഗുളികയില്‍ മയക്കുമരുന്നു കലര്‍ത്തി വില്പനയും വ്യാപകമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.