കൊച്ചി: ശീതസമരത്തില്‍ പുകയുന്ന മുത്തൂറ്റ് ഫിനാന്‍സ്, കേരളത്തിലെ അതിന്റെ ശാഖകള്‍ പലതും പൂട്ടിയേക്കാം. കേരളത്തില്‍ കിലോമീറ്ററിനകത്തുതന്നെ പല ശാഖകള്‍, മത്സരബുദ്ധിയെക്കാള്, ആര്‍ത്തി മുന്‍നിര്‍ത്തി, മുത്തൂറ്റ് ഫിനാന്‍സ് തുറക്കുകയുണ്ടായി. ഇവയെ ചെറുക്കുംവിധം പുതിയ ബാങ്കുകളും സ്ഥാപനങ്ങളും വന്നു.
മത്സരബുദ്ധി പിന്നോട്ടുപോയതിനാല്‍, ശാഖകള്‍ പലതും നല്ല പ്രകടനത്തില്‍ അല്ല.
ഈ സാഹചര്യത്തിലാണ്, സിഐടിയു 72 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തിയത്. പണിമുടക്ക് കേരള ശാഖകളെ മാത്രമാണ് ബാധിച്ചത്. രാജ്യമൊട്ടാകെ, 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, 4200 മുത്തൂറ്റ് ഫിനാന്‍സ് ശാഖകളാണുള്ളത്. സിഐടിയു സമരം ‘ഉര്വശീശാപമുപകാരം’ എന്ന നിലയ്ക്കാണ് മാനേജ്മെന്റിലെ ഒരു ചേരി കാണുന്നത്. ശാഖകള്‍ പൂട്ടുന്നതിന്റെ ഉത്തരവാദിത്തം തൊഴിലാളികള്‍ക്കുമേല്‍ ചാരാന്‍ കഴിയും. അതുകൊണ്ടുതന്നെ, സമരം തീര്‍ക്കുന്നതില്‍, മാനേജ്മെന്റിന് ഉത്സാഹമില്ല.
4200 ശാഖകളില്‍ ഏതാണ്ട് 782 എണ്ണമാണ്, കേരളത്തിലുള്ളത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്മാന് എം.ജി. ജോര്‍ജും മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടറും സഹോദരന്മാരാണെങ്കിലും, ശീതസമരത്തിലാണ്. സമരക്കാരോട് ഇളവാകാമെന്ന് ചെയര്മാനുണ്ടെങ്കിലും, എം.ഡിക്ക് താല്‍പ്പര്യമില്ല. കാരണം, കേരളത്തിന് പുറത്തെ ശാഖകളുടെ നിയന്ത്രണം, ചെയര്മാന് ദല്ഹിയിലിരുന്നു നിയന്ത്രിക്കുന്നു. പ്രത്യേകിച്ചും, ദല്‍ഹി, മുംബൈ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിനാണ്, സ്വാധീനം, ഇവിടന്നുള്ള ഓഡിറ്റ് ടീം അങ്ങോട്ടുപോകാറില്ല; അവിടുത്തെ കാര്യങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാറുമില്ല.
ചെയര്മാന് മൂന്നു മക്കളാണ്: കൊല്ലപ്പെട്ട പോള്‍, ജോര്‍ജ് എം. ജോര്‍ജ്, ദല്‍ഹിയിലുള്ള അലക്സാണ്ടര്‍ എം. ജോര്‍ജ്. എം.ഡിക്കു രണ്ട് മക്കള്‍: ജോര്‍ജ് മുത്തൂറ്റ് അലക്സാണ്ടര്‍ (അപ്പു), ഈപ്പന് അലക്സാണ്ടര്‍ (ബാലു). ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പൊളിറ്റിക്കല്‍ ഇക്കണോമിക്സില്‍ എംഎസ്സി പാസായ ഈപ്പന് യുഎസിലെ ഡ്യൂക്ക് സര്‍വകലാശാലയിലും പഠിച്ചിട്ടുണ്ട്. എംഡിയുടെ രണ്ടുമക്കളും, സമരക്കാരോട് ഇളവുവേണ്ട എന്ന നിലപാടിലാണ്.
കെ.ചന്ദ്രന് പിള്ളയും സംഘവുമാണ്, താഴെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുള്ളത്; ചര്‍ച്ച പിണറായി വിജയന്റെ മുന്നിലെത്തട്ടെ എന്ന ആഗ്രഹവും മാനേജ്മെന്റിനുള്ളതായി സംശയിക്കപ്പെടുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഴിവിട്ടു മുത്തൂറ്റിനുവേണ്ടി നടത്തിയ ഇടപാടുകള്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. ഇന്ന്, തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ചയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: