കൊച്ചി: പോര്‍ട്ട് ട്രസ്റ്റ് നേരിടുന്ന പ്രശ്നങ്ങള്‍ മൂന്ന് മാസത്തിനകം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ തീരുമാനിക്കും. ഇന്ത്യന്‍ മാരിടൈം സര്‍വ്വകലാശാലയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വ്യാപാര രംഗത്ത് സമുദ്രവാണിജ്യത്തിന് പ്രധാന്യം ഏറുകയാണ്. ഈ രംഗത്തെ വ്യാപാരത്തിന് ഇത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ കരുത്തേകും. അന്താരാഷ്ട്ര വ്യവസായ രംഗത്ത് സമുദ്രവ്യവസായത്തിന് പ്രധാന്യമേറുകയാണ്. ഭാരതത്തിന് ഈ രംഗത്ത് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചി മാരിടൈം സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും.
ഇതിനുവേണ്ട എല്ലാം സഹായവും ചെയ്യുമെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
വൈസ്ചാന്‍സലര്‍ കെ. അശോക് വര്ദ്ധന് ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, കെ.ജെ. മാക്സി എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ പി.കെ. നായര്‍ സ്വാഗതവും രജിസ്ട്രാര്‍ എസ്.ബി. ദുര്‍ഗപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: