കണ്ണൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കാലത്ത് പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ഓണസമൃദ്ധി സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പൊലീസ് മൈതാനത്ത് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിശിഷ്ടാതിഥി ആയിരുന്നു. ആദ്യ വില്പന മേയര്‍ ഇ.പി.ലത നിര്‍വഹിച്ചു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന., കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ.ലളിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു, കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമിനി, വാര്‍ഡ് കൗണ്‍സില്‍ അഡ്വ ലിഷ ദീപക്, മുന്‍ എംഎല്‍എ എം.പ്രകാശന് മാസ്റ്റര്‍, എം.ഗംഗാധരന്, കെ.സി.മുഹമ്മദ് ഫൈസല്‍, അഷ്റഫ് ബംഗാളിമൊഹല്ല, വി.കെ.വിനോദ്കുമാര്‍, ഹമീദ്, കെ.എം.വിജയന് മാസ്റ്റര്‍, സജി കുറ്റ്യാനിമറ്റം, ടി.രാജേഷ് പ്രേം, സന്തോഷ് മാവില, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.രമേശന് എന്നിവര്‍ സംസാരിച്ചു.
കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ വില നല്‍കിയാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കിഴിവില്‍ ചന്തയില്‍ ലഭ്യമാണ്. കൃഷി വകുപ്പ് 70, ഹോര്‍ട്ടികോര്‍പ്പ് 13, വി എഫ്പിസികെ 9 എന്നിങ്ങനെ ജില്ലയില്‍ 92 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: