തലശ്ശേരി: പിണറായി വെസ്റ്റിലെ സി.മാധവന് സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 ന് സായന്തനത്തില്‍ ഒരു പൊന്നോണം എന്ന പേരില്‍ ഓണാഘോഷം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 60 വയസ്സ് കഴിഞ്ഞവരെയാണ് ഓണാഘോഷ പരിപാടിയില്‍ പ്രധാനമായും പങ്കെടുപ്പിക്കുന്നത്. പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഓണസദ്യയും ഓണക്കോടി വിതരണവും നടക്കും. പത്രസമ്മേളനത്തില്‍ എം.മോഹനന്, അഡ്വ.വി.പ്രദീപ്, കെ.ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: