കണ്ണൂര്‍: റോട്ടറി നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് സമര്‍പ്പിച്ചു. വേള്‍ഡ് ലിറ്ററസി ഡേ ഭാഗമായി റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെയും കണ്ണൂര്‍ റോട്ടറി ക്ലബ്ബ് ആഭിമുഖ്യത്തില്‍ നടന്ന സമര്‍പ്പണച്ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് മനോഹര്‍ കമ്മത്തിന്റെ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ് സ്കൂളിലെ വിശിഷ്ടസേവനം നടത്തിയ അധ്യാപകന് രാധാകൃഷ്ണന് മാണിക്കോത്തിന് റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.സോമശേഖരന്‍ അവാര്‍ഡ് സമ്മാനിച്ചു. മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് രാജന് മാസ്റ്റര്‍ സംസാരിച്ചു. എഞ്ചിനിയര്‍ ബാലകൃഷ്ണന്, എം.ഗംഗാധരന്, സുനില്‍ കണാരന് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന് മാസ്റ്റര്‍ മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: