കണ്ണൂര്‍: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിങ്ങ്, പി എസ് സി പരീക്ഷകള്‍ക്കും യു പി എസ് സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറാകുന്നതിനും പരിശീലനം നല്കുന്നു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കളായിരിക്കണം. ബാങ്കിങ്ങ്, പി എസ് സി കോച്ചിങ്ങിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60 ശതമാനവും സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് 75 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷ 20 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: