കണ്ണൂര്‍: സ്വാമി ചിന്മയാനന്ദജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ചിന്മയമിഷന് കള്‍ച്ചറല്‍ ആന്റ് എഡുക്കേഷണല് ട്രസ്റ്റ് എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരും ബുദ്ധിശാലികളുമായ ആണ്‍കുട്ടികള്‍ക്ക് പഠനസഹായം നല്കുന്നു. കണ്ണൂര്‍ ജില്ലയിലെ കല്യാട് സ്ഥിതിചെയ്യുന്ന ചിന്മയ ബാലനികേതനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി താമസം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവ നല്‍കും. ഇതിനായി 50 ലക്ഷം രൂപ ചെലവില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി അഞ്ച് വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. കല്യാടിന് സമീപമുള്ള വിദ്യാലയത്തില്‍ പഠനം തുടരാം. സാമൂഹിക, വിദ്യാഭ്യാസ, സാംസ്താരിക സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കും. ഫോണ്‍: 0497 2700876, 2708278.
പ്രതികരിക്കാൻ ഇവിടെ എഴുതുക: