കണ്ണൂര്‍: ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് ഹോണറേറിയം, ഇന്‍സെന്റീവ്, ഫെസ്റ്റിവെല്‍ അലവന്‍സ് എന്നിവ വിതരണം ചെയ്തു. 2016 ഫെബ്രുവരി മുതല്‍ ജുലൈ വരെയുള്ള ഹോണറേറിയം, 2016 മാര്‍ച്ച് മുതല്‍ ജുലൈ വരെയുള്ള ഇന്‍സെന്റീവ്, ഫെസ്റ്റിവെല്‍ അലവന്‍സ് തുടങ്ങിയവയാണ് ആശ പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്തത്. 1850 ആശ പ്രവര്‍ത്തകര്‍ക്ക് ഹോണറേറിയം നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: