പാരീസ്: ഐഎസിന്റെ നിർദ്ദേശ പ്രകാരം പാരീസ് റെയിൽവെ സ്റ്റേഷനിൽ ആക്രമണം നടത്താൻ മൂന്ന് വനിതകൾ പദ്ധതിയിട്ടിരുന്നതായി പാരീസ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ. വനിതകളെ പോരാളികളാക്കി മാറ്റിയെടുക്കുകയായിരുന്നു ഐഎസിന്റെ ലക്ഷ്യമെന്നും പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വ മോളിന്‍സ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നോര്‍മണ്ടിയിലുള്ള പള്ളി ആക്രമിച്ച് വൃദ്ധവൈദികനെ വധിച്ചശേഷം ജീവനൊടുക്കിയ ഫ്രഞ്ച് ജിഹാദിസ്റ്റ് ലാറോസി അബല്ലയുമായി അറസ്റ്റിലായ വനിതകളില്‍ ഒരാളായ സാറ. എച്ചിന് (23) ബന്ധമുണ്ടായിരുന്നതായും മോളിന്‍സ് പറഞ്ഞു.
പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പരിസരത്ത് ഗ്യാസ് സിലിണ്ടറുകളുമായി ശനിയാഴ്ച കണെ്ടത്തിയ കാറിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലാണു 19നും 39നും ഇടയ്ക്കു പ്രായമുള്ള മൂവരും പിടിയിലായത്. പാരീസിലെ ഗരെ ഡി ലിയോണ്‍ റെയില്‍വേസ്റ്റേഷനില്‍ ഭീകരാക്രണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ പിന്നീട് വ്യക്തമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: