ഗുരുകുലം വിദ്യാനികേതനില്‍ വിപുലമായ ഓണാഘോഷം

Saturday 10 September 2016 10:18 am IST

വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ ഓണാഘോഷം നടത്തി. മാതൃസമിതിയുടെ നേതൃത്വത്തില്‍ പൂക്കളമൊരുക്കി. മാതേവര്‍ നിര്‍മ്മാണം, പൂവിളി, വടംവലി, ഓണക്വിസ്, ഓണപ്പാട്ടുകള്‍, കസേര കളി, മിഠായി പെറുക്കല്‍, നാരങ്ങ സ്പൂണ്‍, ബലൂണ്‍ ഉൗതി വീര്‍പ്പിച്ച് പൊട്ടിക്കല്‍, ചാക്ക് ചാട്ടം, എന്നീ മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്ക് സമ്മാനദാനം വണ്ടൂര്‍ സിഐ പി.എം.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. വിദ്യാനികേതനിലെ അദ്ധ്യാപകരും, മാതൃസമിതി അംഗങ്ങളും, വിദ്യാലയസമിതി അംഗങ്ങളും മറ്റ് ജീവനക്കാരും മത്സരത്തില്‍ പങ്കാളികളായി. വിദ്യാനികേതനിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്ന സമൂഹ തിരുവാതിരയും നടന്നു. നറുക്കെടുപ്പിലൂടെ ഓണക്കോടികള്‍ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ ഇ.ബാലചന്ദ്രന്‍, അദ്ധ്യാപകരായ വി.ജയശ്രീ, എം.പി.ഷീജ, വി.പ്രീതി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.